തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം | Thanjavur |Tanjore|Brihadeeswara Temple| Pineapple Couple|Couple Travel

#thanjavur #pineapplecouple

മനുഷ്യരാശിയുടെ ചരിത്രം പറയുന്നത് കുരങ്ങിൽ നിന്ന് മനുഷ്യനിലേക്ക് എന്നാണല്ലോ ! നാൽക്കാലി നിവരാൻ പഠിച്ചു, പതിയെ ഇരുകാലിൽ നിന്നു. അങ്ങനെ അങ്ങനെ അത് പലതും ആർജ്ജിച്ചു വളർന്ന് വന്ന് കോറോണക്ക് അടിമപ്പെട്ടു
അത് എന്തേലും ആകട്ടെ, ഈ മനുഷ്യൻ കോറോണയെയും അതിജീവിക്കും.
അതല്ല കാര്യം, അടിസ്ഥാന ബുദ്ധി, ചിന്തശേഷി ഇന്ന് ഉള്ള മനുഷ്യകുലത്തെകാൾ വളരെ വളരെ മുകളിൽ ആണ് പ്രാചീന മനുഷ്യകുലത്തിന്. അതിന് ഉള്ള ഉദാഹരണം ആണല്ലോ നമ്മുടെ സിന്ധു നദിതട സംസ്ക്കാരം.
അതിലും വലുത് കാണാമറയത്തു മണ്ണിനടിയിൽ ഉണ്ടാകും.

ഞങ്ങൾ എത്തിയിരിക്കുന്നത് ആ പ്രാചീനമനുഷ്യന്റെ കഴുവുകളെ പിന്നോട്ട് വലിക്കുന്നതിന് മുമ്പുള്ള ഒരു മഹാ നിർമതിക്ക്‌ മുമ്പിലാണ്. “തഞ്ചാവൂർ ”

കൃത്യം പറഞ്ഞാൽ എഡി 985 ൽ പണിതുടങ്ങിയ ആ അത്ഭുത നിർമിതി,
തെക്കേ ഏഷ്യ മുഴുവൻ വ്യാപിച്ചു പടർന്ന ചോള സാമ്രാജ്യത്തിന്റെ തലസ്‌ഥാന നഗരിയിലെ പടുകൂറ്റൻ ക്ഷേത്രം,
നിർമിതിയിലെ വൈഭവം കൊണ്ട് ലോകപൈത്രകപട്ടികയിൽ ഇടം നേടിയ പെരിയ കോവിൽ. അതിന്റെ മുമ്പിൽ ആണ് ഞങ്ങൾ നിൽക്കുന്നത്. ചെമ്മാനാനിറത്തിൽ ഉയർന്ന് ഇരിക്കുന്ന പെരിയ കോവിൽ. 1000 വർഷം പഴക്കമുള്ള തഞ്ചാവൂർ – ബൃഹദീശ്വരക്ഷേത്രം അതിന്റെ വലുപ്പം കൊണ്ട് തന്നെയാണ് ‘പെരിയകോവിൽ’ എന്ന്‌ അറിയപ്പെടുന്നത്.

ഭരതനാട്ട്യയത്തിന്റെയും കലകളുടെയും ഈറ്റില്ലമായിരുന്നു 1000 വർഷത്തിന് മുമ്പ് ഈ ക്ഷേത്രം.
കാവേരിയിലെ ജലം കയറ്റിയുള്ള സംരക്ഷണ കിടങ്ങു ആണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അതിന് അപ്പുറം എന്തിനും തയാറായി നിൽക്കുന്ന ഒരു കോട്ട മതിൽ. അതിന് ഉള്ളിൽ വീണ്ടും 2 കോട്ടമതിലുകൾ. അവയുടെ എല്ലാം ഗോപുരകവാടങ്ങൾ കടന്ന് നാം ചെന്ന് എത്തുന്നത് വലിയ ഒരു മുറ്റത്തേക്കാണ്. നേരെ മുമ്പിൽ ഒരു കല്മണ്ഡപത്തിൽ ഒറ്റക്കല്ലിൽ തീർത്ത നന്ദിശില്പം. 12 അടി നീളവും 20 അടി ഉയരവും ഉള്ള ഈ ശില്പത്തിന് 25 ടൺ തൂക്കം ഉണ്ട്. ഇന്നുള്ള ഒരു യന്ത്ര സഹായങ്ങളുടെയും പിൻബലം ഇല്ലാതെ 10 നൂറ്റാണ്ടുകൾക്കു മുമ്പ് പണിതീർത്ത അത്ഭുതം ആണ് ഈ നന്ദിശിൽപം.

അത് കണ്ട് ആശ്ചര്യപെട്ട് നിവരുമ്പോൾ നമുക്ക് മുമ്പിൽ നില്കുന്നത് 216അടി ഉയരം ഉള്ള ക്ഷേത്രം ആണ്. അതും മുഴുവനായി കല്ലിൽ പണിത ക്ഷേത്രം.
ഇതിനായി ഉപയോഗിച്ച കല്ലുകൾ തഞ്ചാവൂരിന് സമീപപ്രദേശങ്ങളിൽ ഒന്നും തന്നെയില്ലായിരുന്നു. ആ കല്ലുകൾ എവിടെ നിന്ന് വന്നുവെന്നത് ഇന്നും ഒരു നിഗൂഢതയാണ്. അങ്ങനെ അനേകം ദൂരങ്ങളിൽനിന്നു കൊണ്ടുവന്ന് പണിത ഒരു കൽഗോപുരം. ആ അത്ഭുതങ്ങൾക്കു അപ്പുറം ആണ് അതിന്റെ മുകളിലെ താഴികക്കുടം. ഒറ്റക്കല്ലിൽ തീർത്ത ആ ശിഖരം 15 ആനകളുടെ അഥവാ 90 ടൺ ഭാരം ഉണ്ട്.

അത് എങ്ങനെ അവിടെ എത്തി?? 216 അടിഉയരത്തിൽ എങ്ങനെ അത് സ്ഥാപിച്ചു??. ആ ചോദ്യത്തിന് പല തെറ്റായ ഉത്തരങ്ങളും ഈ പരിഷ്ക്രത മനുഷ്യരുടെ ഇടയിൽ പ്രചരിച്ചിരുന്നു.
അതിൽ ചിലത്, ഇല്യൂമിനാലിറ്റി ആണ് എന്നും, അന്യഗ്രജീവികളുടെ സഹായം ഉണ്ടായി എന്നും, സംഗീതത്തിന്റെ ശക്തിയിൽ 90 ടൺ ഒറ്റക്കല്ലു ഉയർത്തി വെച്ചതാണ് എന്നും പലവിധം ഹാസ്യകഥകൾ ഈ തലമുറ പറഞ്ഞു.

എന്നാൽ വസ്തുത ക്ഷേത്ര ഗോപുരത്തിന്റെ മുകളിലേക്കു നീളുന്ന 4 കിലോമീറ്റർ നീളം വരുന്ന ഒരു ചെരുവുതലം നിർമിച്ചു. അതിലൂടെ അനേകം ആനകളുടെ സഹായത്തിലൂടെ വലിച്ച് മുകളിൽ കയറ്റി എന്ന്‌ ചരിത്രം പറയുന്നു.

ടാർ ഇട്ട് മൂന്നാംനാൾ ചന്ദ്രന്റെ ഉപരിതലം പോലെ ആകുന്ന നമ്മുടെ നാട്ടിൽ, നാടമുറിക്കും മുമ്പ് നിലംപതിക്കുന്ന പാലാരിവട്ടം ഉള്ള നാട്ടിൽ, ഇതൊക്കെ എന്ത് അല്ലേ.

📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

——-🎦———–🎦 OTHER PLAYLIST 🎦———-🎦——-

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
———————————————————————————————
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫
#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Author:

Leave a Reply

Your email address will not be published. Required fields are marked *